Gallery


സംസ്ഥാന ബാംബൂ കോർപറേഷൻ ചേരാനല്ലൂർ ഓച്ചാൻ തുരുത്തിൽ ആരംഭിക്കുന്ന സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രം മന്ത്രി ഇ.പി.ജയരാജൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു

എറണാകുളം: സംസ്ഥാന ബാംബൂ കോർപറേഷൻ ചേരാനല്ലൂർ ഓച്ചാൻ തുരുത്തിൽ ആരംഭിക്കുന്ന സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രം മന്ത്രി ഇ.പി.ജയരാജൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കൂടുതൽ ഉല്പാദനവും വരുമാനവും മാത്രമല്ല തൊഴിലാളികൾക്ക് കൂടുതൽ തൊഴിലും കൂലിയും ലഭ്യമാക്കാൻ സഹായിക്കുന്നതാണ് സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രങ്ങളെന്ന് മന്ത്രി പറഞ്ഞു. അടുത്ത കേന്ദ്രം ചുള്ളിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. 7.8 കോടിയുടെ പദ്ധതിയാണ് ഇതിനായി ആരംഭിച്ചിരിക്കുന്നത്. 50 ഓളം തൊഴിലാളികൾക്ക് നേരിട്ടും നൂറോളം തൊഴിലാളികൾക്ക് അനുബന്ധമായും ഇവിടെ തൊഴിൽ ലഭിക്കും. യന്ത്രത്തിൻ്റെ സഹായത്തോടെ അളിയെടുത്ത് നൽകുന്നതിലൂടെ തൊഴിലാളിക്ക് ഉല്പാദനം വർധിപ്പിക്കാനും കൂലി കൂടുതൽ ലഭ്യമാക്കാനും കഴിയും. ഓഫീസ് പ്രവർത്തനങ്ങൾ കമ്പ്യൂട്ടർ വത്കരിച്ചു കഴിഞ്ഞു. തൊഴിലാളികൾക്ക് കൂലി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ദിവസം മൂന്നോ നാലോ പനമ്പ് നെയ്തിരുന്നിടത്ത് അതിൻ്റെ ഇരട്ടി പനമ്പുകൾ യന്ത്രവത്കൃത സംവിധാനത്തിലൂടെ പൂർത്തിയാക്കാൻ കഴിയും. 350 രൂപ കൂലി കിട്ടിയിരുന്നതിൽ നിന്നും അതിൻ്റെ ഇരട്ടി കൂലി ലഭ്യമാക്കാൻ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.

more images..

BAMBOO OFFICE STATIONARY PRODUCTS

Handing over our Echo-Friendly Bamboo Office Stationary Products to Ernakulam Dist. Collector Sri. Suhas IAS

more images..

ഓഫീസുകൾ പ്രകൃതിസൗഹൃദമാക്കാൻ മുളയുൽപ്പന്നങ്ങൾ

കേരളാ ബാംബൂ കോർപറേഷൻ തയ്യാറാക്കിയ ഓഫീസ് സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ വിപണനോദ്‌ഘാടനം ബഹുമാനപ്പെട്ട വ്യവസായ വാണിജ്യ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ഡോ.ടി എൻ സീമയ്ക്ക് നൽകി ഉൽഘാടനം നിർവ്വഹിച്ചു. ഉൽപ്പന്നങ്ങൾ കോമ്പോ പാക്ക് ആയും ആവശ്യമുള്ളവ മാത്രമായും ഓർഡർ അനുസരിച്ചും നിർമ്മിച്ചു നൽകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ .കെ ഇളങ്കോവൻ, കേരളാ ബാംബൂ കോർപറേഷൻ ചെയർമാൻ കെ ജെ ജേക്കബ് , മാനേജിങ്‌ ഡയറക്ടർ എ എം അബ്ദുൾ റഷീദ് ,കേരളാ ബാംബൂ കോർപറേഷൻ തൊഴിലാളി യൂണിയൻ പ്രസിഡൻറ് ഡോ .എ സമ്പത്ത് എന്നിവർ പങ്കെടുത്തു.